
ആലപ്പുഴ: ചേർത്തല കടക്കരപ്പള്ളി സ്വദേശിനി ബിന്ദുപത്മനാഭന്‍ കേസിൽ പള്ളിപ്പുറം സ്വദേശി സെബാസ്റ്റ്യനെ(61) തെളിവെടുപ്പിനായി ക്രൈംബ്രാഞ്ച് കസ്റ്റഡിയില്‍ ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി ഒരാഴ്ചത്തേക്കാണ് കസ്റ്റഡിയില്‍ വിട്ടത് ചോദ്യം ചെയ്യലിൽ ബിന്ദുപദ്മനാഭനെ കൊലപെടുത്തിയതായി സെബാസ്റ്റ്യന്റെ മൊഴിയെ തുടര്‍ന്നാണ് ഇയാളെ പ്രതിയാക്കി കേസെടുത്തത്. സെബാസ്റ്റ്യനെ 18-നാണ് വീയൂര്‍ ജയിലിലെത്തി അറസ്റ്റുചെയ്തത്. കസ്റ്റഡിയില്‍ കിട്ടാനുള്ള ക്രൈംബ്രാഞ്ചിന്റെ അപേക്ഷയിൽ പരിഗണിച്ചെങ്കിലും ജയിലില്‍ നിന്നും സാങ്കേതികകാരണങ്ങളാൽ സെബാസ്റ്റ്യനെ എത്തിക്കാനാകാത്തതിനാലായിരുന്നുബുധനാഴ്ചയിലേയ്ക്ക് കേസ് മാറ്റിയത്.വിയ്യൂർ സെൻട്രൽ ജയിലിൽ നിന്നും കോട്ടയത്ത് എത്തിച്ച ശേഷം സെബാസ്റ്റ്യനെ കോടതിയിൽ എത്തിച്ചു.കാലിൽ മുറിവ് ഉള്ളതും, മറ്റ് ശാരീരിക പ്രശ്നങ്ങൾ ഉള്ളത് കൊണ്ടുമാണ് വിയ്യൂർ സെൻട്രൽ ജയിലിൽ പാർപ്പിച്ചതെന്ന് അന്വഷണ ഉദ്യോഗസ്ഥർ പറഞ്ഞു.ഏറ്റുമാന്നൂര്‍ സ്വദേശിനി ജയ്നമ്മയെ കൊലപെടുത്തിയകേസിലാണ് സെബാസ്റ്റ്യന്‍ റിമാന്‍ഡില്‍ ജയിലിൽ കഴിയുന്നത്.എന്നാൽ ബിന്ദുപദ്മനാഭന് , വാരനാട് സ്വദേശിനി ഐഷ എന്നിവരുടെകൊലപാതകവുമായാണ് സെബാസ്റ്റ്യനെ ക്രൈംബ്രാഞ്ച് കസ്റ്റഡിയിൽ വാങ്ങിയത്.അന്തർ സംസ്ഥാനങ്ങൾ ഉൾപ്പെടെ ഉള്ള സ്ഥലങ്ങളിൽ തെളിവെടുപ്പിനായി കൊണ്ടു പോകുമെന്നും അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു.ഏറ്റുമാന്നൂര്‍ സ്വദേശിനി ജെയ്നമ്മയെ കൊലപെടുത്തിയ കേസില്‍ കോട്ടയം ക്രൈംബ്രാഞ്ച് അറസ്റ്റുചെയ്ത സെബാസ്റ്റിയന് ജൂലൈ 28- മുതല്‍ റിമാന്‍ഡിലാണ്.സഹോദരിയെ കാണാനില്ലെന്നു കാട്ടി ബിന്ദുപദ്മനാഭന്റെ സഹോദരന് പ്രവീണ്‍കുമാര്‍ 2017-ല്‍ നല്കിയ പരാതിയില്‍ പട്ടണക്കാട് പൊലീസ് എടുത്ത കേസിലാണ് ക്രൈംബ്രാഞ്ച് തുടരന്വേഷണം നടത്തുന്നത്. 2002 മുതല്‍ സഹോദരിയെ കാണാനില്ലെന്നായിരുന്നു പരാതി. ......
ആലപ്പുഴ : വൈക്കം സത്യാഗ്രഹത്തിൽ പങ്കെടുത്ത പെരിയാർ ഇ വി രാമസ്വാമി നായ്ക്കരുടെ (തന്തൈ പെരിയാർ) പേരിൽ തമിഴ്നാട് സർക്കാർ അരൂക്കുറ്റിയിൽ നിർമിക്കുന്ന സ്മാരകത്തിന്റെ ശിലാസ്ഥാപനം സെപ്റ്റംബർ 26ന് തമിഴ്നാട് പൊതുമരാമത്ത് മന്ത്രി എ വി വേലു നിർവഹിക്കും.
രാവിലെ 11 ന് അരൂക്കുറ്റി ബോട്ട് ജെട്ടിക്ക് സമീപം നടക്കുന്ന ചടങ്ങിൽ മന്ത്രി സജി ചെറിയാൻ അധ്യക്ഷത വഹിക്കും തമിഴ്നാട് വികസന, ഇൻഫർമേഷൻ മന്ത്രി എം പി സ്വാമിനാഥൻ സന്നിഹിതനാകും.
സ്മാരകത്തിനായി അരൂക്കുറ്റി ബോട്ട് ജെട്ടിക്കുസമീപം അരയേക്കർ സ്ഥലം സംസ്ഥാന സർക്കാർ തമിഴ്നാട് സർക്കാരിന് നികുതിയില്ലാതെ കൈമാറിയിരുന്നു. ഇവിടെ ജയിൽ മാതൃകയിൽ നിർമിക്കുന്ന സ്മാരകത്തിൽ പെരിയാറിന്റെ പ്രതിമ, മ്യൂസിയം, ഹാൾ, പാർക്ക്, വിനോദസഞ്ചാര പദ്ധതികൾ തുടങ്ങിയവ ഒരുക്കാനാണ് പദ്ധതി.
ഒറ്റ നിലയിലായി 1140.98 ചതുരശ്രയടി വിസ്തീർണത്തിൽ നിർമ്മിക്കുന്ന കെട്ടിടത്തിന്റെ പണികൾ അഞ്ചുമാസത്തിനുള്ളിൽ പൂർത്തിക്കുകയാണ് ലക്ഷ്യം. ......
ദോഹ, ഖത്തർ – 2025 സെപ്റ്റംബർ 23
ഖത്തറിലെ ദോഹ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഗ്രാജുവേറ്റ് സ്റ്റഡീസും ദാറുൽ ഹുദാ ഇസ്ലാമിക് യൂണിവേഴ്സിറ്റിയും അക്കാദമിക, ഗവേഷണ സഹകരണം ശക്തിപ്പെടുത്തുന്നതിനായി ഒരു ധാരണാപത്രം (MoU) ഒപ്പുവച്ചു. ഇൻഡോ അറബ് സാംസ്കാരിക, ബൗദ്ധിക ബന്ധങ്ങൾ ശക്തിപ്പെടുത്തുന്നതിനും സംയുക്ത വിദ്യാഭ്യാസ, ഗവേഷണ സംരംഭങ്ങൾ മുന്നോട്ടുകൊണ്ടുപോകുന്നതിനും ഈ കരാർ ലക്ഷ്യമിടുന്നു.
സെപ്റ്റംബർ 23 ന് ദോഹയില്‍ നടന്ന ചടങ്ങില്‍ ധാരണാപത്രം ദോഹ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഗ്രാജുവേറ്റ് സ്റ്റഡീസ് പ്രസിഡന്റ് ഡോ. ......
ദോഹ : സംസ്കൃതി ഖത്തറിൻ്റെ രജതജൂബിലി ആഘോഷങ്ങളുടെ ഭാഗമായി സെപ്തംബർ 26, വെള്ളിയാഴ്ച വക്രയിലെ DPS MIS ഓഡിറ്റോറിയത്തിൽ വച്ച് വിപുലമായ സാഹിത്യോത്സവം (SLF-2025 )സംഘടിപ്പിക്കുന്നു. പ്രവാസി മലയാളികളുടെ സാഹിത്യഅഭിരുചിയെ ഉണർത്തുവാനുതകുന്ന വിവിധ പരിപാടികൾ അന്നേ ദിവസം ഉച്ചക്ക് 03:00 മുതൽ രാത്രി 10:00 വരെ ഈ സാഹിത്യോത്സവത്തിൽ അരങ്ങേറുന്നു .
സാഹിത്യോത്സവത്തിൻ്റെ ഭാഗമായി രാവിലെ മുതൽ ഖത്തറിലെ ഇന്ത്യൻ സ്കൂളുകളിൽ നിന്നുള്ള ഹൈസ്കൂൾ, ഹയർസെക്കൻ്ററി വിഭാഗങ്ങളിലെ കുട്ടികൾക്കായി കഥ, കവിത, ഉപന്യാസ രചനാ മത്സരങ്ങൾ സംഘടിപ്പിക്കുന്നുണ്ട്. ......
ന്യൂയോർക്ക് /ദോഹ:
ഇസ്രായേലിന്റെ ഭരണകൂട ഭീകരത ലോക സമാധാനത്തിനും ക്രമത്തിനും ഭീഷണിയാണെന്ന് ഖത്തർ അമീർ.മറ്റ് രാജ്യങ്ങളുടെ പരമാധികാരത്തിലേക്ക് കടന്നുകയറുന്ന ഇസ്രായേൽ ഭരണകൂടത്തിന്റെ ഭീകര പ്രവൃത്തികൾ ലോക സമാധാനത്തിന് മാത്രമല്ല, ആഗോള ക്രമത്തിനും ഗുരുതരമായ ഭീഷണിയാണെന്ന് ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽ താനി ഐക്യരാഷ്ട്ര സഭയുടെ 80-മത് ജനറൽ അസംബ്ലിയിൽ പ്രസ്താവിച്ചു.
ഇസ്രായേൽ അവകാശപ്പെടുന്നതുപോലെ ജനാധിപത്യ രാഷ്ട്രമല്ലെന്ന് അമീർ വ്യക്തമാക്കി. വർണവിവേചനത്തെ വളർത്തിപ്പോറ്റുകയും വംശഹത്യ മാത്രം ലക്ഷ്യമിട്ട് ആക്രമണം തുടർന്നുകൊണ്ടിരിക്കുന്ന രാഷ്ട്രമെന്ന നിലയിലാണ് ഇസ്രായേൽ മാറിയിരിക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
സമാധാനപരമായ മാർഗങ്ങളിലൂടെ സംഘർഷങ്ങൾ ഇല്ലാതാക്കേണ്ടതിനിടയിൽ, പ്രവർത്തനം മൂർച്ഛിപ്പിച്ച് കടന്നാക്രമണം വിപുലപ്പെടുത്തുകയാണ് ഇസ്രായേൽ ഭരണകൂടം ചെയ്തുവരുന്നതെന്ന് അമീർ വിമർശിച്ചു.
ഹമാസ് നേതാക്കളെ ലക്ഷ്യമിട്ട് ഇസ്രായേൽ ദോഹയിൽ നടത്തിയ ആക്രമണം “വഞ്ചനാപരമായ ആക്രമണം” തന്നെയാണെന്നും അമീർ ആരോപിച്ചു. ......
ദോഹ : ഒലീവ് ഇന്റർനാഷണൽ സ്കൂൾ അൽ തുമാമ ക്യാംപസിൽ 10, 12 ക്ളാസുകളിൽ 2024–25 അധ്യായന വർഷം ത്തെ പരീക്ഷയിൽ മികച്ച വിജയം നേടിയ വിദ്യാർത്ഥികളെ ആദരിച്ചു. ചടങ്ങിൽ
ഇന്ത്യൻ എംബസിയിലെ ഫസ്റ്റ് സെക്രട്ടറി (എജ്യുക്കേഷൻ & കല്ചർ) ഹരീഷ് പാണ്ഡേ മുഖ്യാതിഥിയായിരുന്നു. ......
ദോഹ: തിരൂർ മേഖലയിൽ നിന്നുള്ള ഖത്തർ പ്രവാസികളുടെ കലാ സാഹിത്യ സാംസ്കാരിക
കൂട്ടായ്മയായ ക്യൂ ടീം തിരൂരോണം 2025 എന്ന പേരിൽ വിപുലമായ ഓണാഘോഷം
സംഘടിപ്പിച്ചു. സൽവാ റോഡിലെ അത്ലൻ സ്പോർട്സ് ക്ലബ്ബിൽ വെച്ച് നടന്ന
പരിപാടിയിൽ അംഗങ്ങളും കുടുംബങ്ങളുമായി ഇരുന്നൂറ്റമ്പതോളം പേർ
പങ്കെടുത്തു.
QTEAM പ്രസിഡന്റ് നൗഫൽ എംപി ഓണാഘോഷം ഉൽഘാടനം ചെയ്തു. പരിപാടിയുടെ
ഭാഗമായി കുട്ടികൾക്കും മുതിർന്നവർക്കുമായി ഒട്ടേറെ ഓണക്കളികളും സൗഹൃദ
മത്സരങ്ങളും അരങ്ങേറി . അംഗങ്ങൾ അവതരിപ്പിച്ച കലാപരിപാടികൾ
ചടങ്ങിന് മാറ്റു കൂട്ടി. ......
കൊച്ചി: ജനപ്രതിനിധികൾക്കെതിരായ ക്രിമിനൽ കേസുകൾ വേഗത്തിൽ തീർപ്പാക്കാൻ കർശന നടപടികളുമായി കേരള ഹൈക്കോടതി. എം.പി., എം.എൽ.എ.മാർക്കെതിരായ കേസുകൾ വേഗത്തിൽ തീർപ്പാക്കണമെന്ന് സുപ്രീംകോടതിയുടെ നിർദേശത്തെ തുടർന്നാണ് ഹൈക്കോടതി ഈ വിഷയത്തിൽ സ്വമേധയാ ഇടപെട്ടത്.
ഹൈക്കോടതി ചീഫ് ജസ്റ്റിസ് നിതിൻ ജംദാർ, ജസ്റ്റിസ് എസ്. ......
ചെങ്ങന്നൂർ.
കൊലപാതകം നടന്ന് 31 വർഷത്തിനു
ശേഷം പിടി കൂടിയ
പ്രതിയുമായി തെളിവെടുപ്പ് നടത്തി,
ചെറിയനാട്, അരിയന്നൂർ ചെന്നങ്കോടത്തു
വീട്ടിൽ കുട്ടപ്പണിക്കരെ (71) മർദ്ദിച്ചു കൊലപ്പെടുത്തിയ കേസിലെ പ്രതി അരിയന്നൂർശ്ശേരി കുറ്റിയിൽ പടീറ്റതിൽ ജയപ്രകാശിനെ (57) നെയാണ് തെളിവെടുപ്പിനു വേണ്ടി ചെങ്ങന്നൂർ സി ഐ എ . സി വിപിൻ ൻ്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം ചെറിയനാട്ട്
എത്തിച്ചത്.
അരിയന്നൂർശ്ശേരി പിഐപി
കനാൽ ബണ്ടിനു സമീപം ആക്രമണം നടന്ന സ്ഥലം ജയപ്രകാശ് പൊലീസിനു കാട്ടിക്കൊടുത്ത ശേഷം സംഭവം വിശദീകരിച്ചു.എസ്ഐ എസ് പ്രദീപ് , സിപിഒ മാരായ ബിജോഷ് കുമാർ, വിബിൻ, കെ ദാസ് എന്നിവർ ഒപ്പമുണ്ടായിരുന്നു.
1994 നവംബർ 15 ന് രാത്രി എഴു മണിയോടെയാണ് കൊലപാതകം നടന്നത്. ......
വെൺമണി: ശാലേം യു പി സ്കൂളിൽ എൽ എസ് എസ്, യു എസ് എസ് സ്കോളർഷിപ്പ് പരിശീലന പരിപാടി ആരംഭിച്ചു. സ്കൂൾ ശാതാബ്ദി പ്രവർത്തനങ്ങളുടെ ഭാഗമായി വെൺമണി മുളക്കുഴ പഞ്ചായത്തിൽ ഉൾപ്പെട്ട കുട്ടികൾക്കായുള്ള പരിശീലനപരിപാടി ചെങ്ങന്നൂർ ബി ആർ സി ക്ലസ്റ്റർ റിസോഴ്സ് സെന്റർ കോർഡിനേറ്റർ ജിതേന്ദ്രൻ നായർ എൻ എസ് ഉദ്ഘാടനം ചെയ്തു. ......